Skip to main content

ബി പി എല്‍ അദാലത്ത്

കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലെ ബദിയഡുക്ക, കുമ്പഡാജെ, ബെള്ളൂര്‍,  മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, കാസര്‍കോട്  മുനിസിപ്പാലിറ്റി  എന്നിവിടങ്ങളില്‍ താമസക്കാരായ റേഷന്‍ കാര്‍ഡ്  ഉടമകളില്‍ മുന്‍ഗണനാ (ബി പി എല്‍) റേഷന്‍ കാര്‍ഡിന്  അപേക്ഷിച്ചവര്‍ക്ക് അദാലത്ത്  നടത്തും.കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ ആണ് അദാലത്ത്. ബദിയഡുക്ക, കുമ്പഡാജെ, ബെള്ളൂര്‍ പഞ്ചായത്തിലുള്ളവര്‍ക്ക് നവംബര്‍ 21 നും മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, കാസര്‍കോട് നഗരസഭയിലുള്ളവര്‍ക്ക് നവംബര്‍ 22 നും ആണ്  അദാലത്ത്. രാലിലെ 10.30 മുതല്‍ 3.30 വരെയാണ് അദാലത്ത്.

date