Skip to main content

ഇലക്ടറല്‍ വെരിഫിക്കേഷന്‍ നൂറ് ശതമാനം പൂര്‍ത്തിയാക്കിയ ബ്ലോക്ക് ലെവല്‍ ഓഫീസര്‍ക്ക് ജില്ലാ കളക്ടറുടെ ആദരം

ജില്ലയില്‍ ആദ്യമായി ഇലക്ടറല്‍ വെരിഫിക്കേഷന്‍ നൂറ് ശതമാനം പൂര്‍ത്തിയാക്കിയ ബ്ലോക്ക് ലെവല്‍ ഓഫീസര്‍ ജോസ്.ടി ജോര്‍ജ്ജിന് ജില്ലാ കളക്ടറുടെ ആദരം. തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു ഉപഹാരം നല്‍കി. ജോസ്.ടി ജോര്‍ജ്ജിന്റെ ചുമതലയിലുള്ള ബൂത്ത് നമ്പര്‍ 145 അട്ക്കത്ത് ബയല്‍ ബീച്ചിലെ 736 പേരും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ പദ്ധതിയില്‍ ഭാഗവാക്കായി. പരിപാടി ആരംഭിച്ച് മൂന്ന് ദിവസത്തിനകം തന്നെ എല്ലാവരും പങ്കെടുക്കുകയായിരുന്നു. താഹ്‌സില്‍ദാര്‍ എ.വി രാജന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി താഹ്സില്‍ദാര്‍ എം.പി അമ്പിളി, ഇലക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ക്ലര്‍ക്ക് ആനന്ദ് എം, സെബാസ്റ്റിന്‍ തുടങ്ങിയവര്‍ കളക്ടറുടെ ചേംബരില്‍ ചേര്‍ന്ന ചടങ്ങില്‍ പങ്കെടുത്തു.

date