Skip to main content

സ്റ്റാർട്ട്അപ് സംരംഭം: ഓൺലൈൻ രജിസ്ട്രഷൻ 16 മുതൽ

ആലപ്പുഴ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട്അപ് സംരംഭം ആരംഭിക്കുന്നതിനുള്ള വായ്പാ പദ്ധതിയിലേക്ക് ക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുന്നു. ജനുവരി 16 മുതൽ 25 വരെ രജിസ്റ്റർ ചെയ്യാം. പരമാവധി 10 ലക്ഷം രൂപവരെ വായ്പയായി അനുവദിക്കും. ഗ്രാമപ്രദേശത്ത് 98,000 രൂപവരെയും നഗരപ്രദേശത്ത് 1.20 ലക്ഷം രൂപയും വാർഷിക വരുമാനമുള്ളവർക്ക് അഞ്ചു ലക്ഷം രൂപ വരെ ആറു ശതമാനം പലിശ നിരക്കിലും അതിനുമുകളിൽ 10 ലക്ഷം രൂപവരെ ഏഴു ശതമാനം പലിശ നിരക്കിലും വായ്പ ലഭിക്കും. തിരിച്ചടവ് കാലയളവ് 84 മാസം വരെ. അപേക്ഷകൻ സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തിൽ ഉൾപ്പെട്ടവരും ബിരുദതലത്തിലുള്ള പ്രൊഫഷണൽ കോഴ്‌സുകൾ (എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്,ബി.ടെക്, ബി.എച്ച്.എം.എസ് മുതലായവ) വിജയകരമായി പൂർത്തീകരിച്ചവരുമായിരിക്കണം. പ്രായം 40 വയസ്സ് കവിയരുത്. വായ്പാ തുകയുടെ 20ശതമാനം പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടിൽ വരവ് വയ്ക്കും. സംരംഭകൻ സബ്‌സിഡി കഴിച്ചുള്ള തുകയും അതിന്റെ പലിശയും മാത്രമാണ് തിരിച്ചടയ്‌ക്കേണ്ടത്. www.ksbcdc.com വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. (പി.എൻ.എ. 91/2018)
date