Skip to main content

ഫെസിലിറ്റേറ്റർ ഒഴിവ്: വാക്-ഇൻ-ഇന്റർവ്യൂ 19ന്

ആലപ്പുഴ: കൃഷിവകുപ്പ് നടപ്പാക്കുന്ന ഓർഗാനിക് ഫാമിങ് പദ്ധതിയിൽ ജില്ലാ ഫെസിലിറ്റേറ്ററെ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. പ്ലസ്ടു വി.എച്ച്.എസ്.ഇ (അഗ്രി) യോഗ്യതയോടൊപ്പം ഡിപ്ലോമ ഇൻ ഓർഗാനിക് ഫാമിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം (മലയാളം, ഇംഗ്ലീഷ് ), ഡ്രൈവിങ് ലൈസൻസ് എന്നിവ നിർബന്ധമാണ്. കാർഷിക മേഖലയിൽ പ്രവ്യത്തി പരിചയമുളളവർക്ക് മുൻഗണന. താൽപര്യമുളള ഉദേ്യാഗാർഥികൾ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രത്തിന്റെ അസലും, പകർപ്പും, ബയോഡേറ്റയും സഹിതം ജനുവരി 19ന് രാവിലെ 10.30 ന് ആലപ്പുഴ സിവിൽ സ്റ്റേഷനിലുളള പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ കാര്യാലയത്തിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ ഹാജരാകണം. ഇന്റർവ്യൂവിന് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. തെരഞ്ഞെടുക്കപ്പെടുന്ന ഉദേ്യാഗാർത്ഥിക്ക് മാസം 13,000 രൂപ വേതനം നൽകും. (പി.എൻ.എ. 92/2018)
date