Skip to main content

വിവരാവകാശ ശില്‍പ്പശാല  ഇന്ന് 

വസ്തു ലേലം

കാക്കനാട്: കുന്നത്തുനാട് താലൂക്ക് മാറമ്പിള്ളി വില്ലേജിൽ മoത്തിൽ സജിമോൻ എന്ന കക്ഷിയുടെ പേരിൽ മാറമ്പിള്ളി വില്ലേജ് ബ്ലോക്ക് 23-ൽ റീസർവ്വേ 94/8-3ൽ പെട്ട 08. 70 ആർ സ്ഥലവും സർവ്വ ചമയങ്ങളും ലേലം ചെയ്യുന്നു. വിൽപന നികുതി കുടിശ്ശികയിനത്തിൽ 2,17, 10,903/- രൂപയും പലിശയും നടപടി ചെലവുകളും ഈടാക്കുന്നതിനാണ് ലേലം. ഡിസംബർ 12ന് പകൽ 11 മണിക്ക് മാറമ്പിള്ളി വില്ലേജോഫീസിലാണ് ലേല നടപടികൾ നടക്കുന്നതെന്ന് കുന്നത്തുനാട് തഹസിൽദാർ അറിയിച്ചു.

 

വിവരാവകാശ ശില്‍പ്പശാല  ഇന്ന് 

കാക്കനാട്: സംസ്ഥാന വിവരാവകാശ കമ്മീഷന്റെയും കേരള മീഡിയ അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിവരാവകാശ നിയമത്തെ അധികരിച്ചുളള ശില്‍പ്പശാല ഇന്ന് (20.11.2019) രാവിലെ 10.30ന് കാക്കനാട് മീഡിയ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. എറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ പൊതു വിവരാവകാശ അധികാരികള്‍, ഒന്നാം അപ്പീല്‍ അധികാരികള്‍, മീഡിയ അക്കാദമി വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കും.മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോള്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. വിവരാവകാശ കമ്മീഷണര്‍മാരായ എസ്. സോമനാഥന്‍ പിളള, ഡോ. കെ.എല്‍. വിവേകാനന്ദന്‍, കെ.വി. സുധാകരന്‍, പി.ആര്‍. ശ്രീലത എന്നിവര്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കും.

 

ലേബര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ക് തുടക്കമായി
കൊച്ചി: കേരള ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളെ രജിസ്റ്റര്‍ ചെയ്യിക്കുന്നതിനും രജിസ്റ്റര്‍ ചെയ്തവ പുതുക്കുന്നതിനുമായി വിവിധ വ്യാപാര വ്യവസായി സംഘടനകളുമായി സഹകരിച്ച് തൊഴില്‍ വകുപ്പ് സംഘടിപ്പിച്ചട്ടുളള ക്യാമ്പുകള്‍ക്ക്് മികച്ച തുടക്കം.
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. നവംബര്‍ 30 നകം രജിസ്‌ട്രേഷന്‍ എടുക്കാതിരിക്കുകയോ എടുത്തത് പുതുക്കാതിരിക്കുകയോ ചെയ്താല്‍ ഡിസംബര്‍ ഒന്നു മുതല്‍ പിഴയോടു കൂടി മാത്രമേ ലേബര്‍ ലൈസന്‍സ് പുതുക്കുവാന്‍ സാധിക്കുകയുള്ളു എന്നതിനാല്‍ ഈ സൗകര്യം പരമാവധി വ്യാപാര സുഹൃത്തുക്കള്‍ പ്രയോജനപ്പെടുത്തണം എന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ് മെന്റ്) അറിയിച്ചു. ക്യാമ്പുകള്‍ നടത്തുവാന്‍ താല്പര്യമുള്ളവര്‍ 0484-2423110, 8547655267, 9446486649.

ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: കൊച്ചി നഗരസഭാ പരിധിയില്‍  കൊച്ചി (അര്‍ബന്‍) 2 ഐസിഡിഎസ്, പ്രോജക്ട് ഓഫീസിനു കീഴിലുള്ള  വിവിധ ഡിവിഷനുകളിലായി ഇടപ്പിള്ളി മുതല്‍ ഇടക്കൊച്ചി വരെയുള്ള പ്രദേശത്ത് പ്രവര്‍ത്തിച്ചുവരുന്ന 130      അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ പ്രത്യേകം കിറ്റുകളിലാക്കി അങ്കണവാടികളില്‍ എത്തിച്ചു   തരുന്നതിന് ജി.എസ്.റ്റി രജിസ്‌ട്രേഷനുള്ള അംഗീകൃത വിതരണക്കാര്‍, അംഗീകൃത സ്ഥാപനങ്ങള്‍ വ്യക്തികള്‍, എന്നിവരില്‍ നിന്നും മുദ്രവച്ചതും മത്സരാധിഷ്ഠിതവുമായ  ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍  സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25-ന് ഉച്ചയ്ക്ക് രണ്ടു വരെ.

രജിസ്‌ട്രേഷന്‍ തീയതി ദീര്‍ഘിപ്പിച്ചു
കൊച്ചി: മണ്‍പാത്ര ഉല്പന്ന നിര്‍മ്മാണ വിപണന യൂണിറ്റുകളുടെ രജിസ്‌ട്രേഷന്‍ തീയതി  ഡിസംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു.  തൊഴില്‍ നൈപുണ്യ പരിശീലനം, ഉല്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം, ആധുനികവല്‍ക്കരണം, വിപണന സാധ്യതകളുടെ പരിപോഷണം എന്നിവ ലക്ഷ്യമാക്കി സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണവിപണനക്ഷേമ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലനം, അടിസ്ഥാന സൗകര്യ വികസനം, വിവിധ സ്രോതസുകളില്‍ നിന്നുള്ള ധനസഹായവും സാങ്കേതിക സഹായവും പ്രയോജനപ്പെടുത്തികൊണ്ടുള്ള യന്ത്രവത്ക്കരണം / പുത്തന്‍ വിപണന സംവിധാനങ്ങള്‍ എന്നിവ പ്രയോജനം ലഭ്യമാക്കുന്നതിനായാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ നടത്തുന്നത്.  നിലവില്‍ നിര്‍മ്മാണ വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
വ്യക്തിഗത യൂണിറ്റുകള്‍ക്കും പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും സഹകരണ/
ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാഫോറം www.keralapottery.org  എന്ന കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.  പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ 15-ാം തീയതിക്കകം  മാനേജിംഗ് ഡയറക്ടര്‍ സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, രണ്ടാംനില, അയ്യങ്കാളി ഭവന്‍, കവടിയാര്‍ പി.ഒ., കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-695003 എന്ന മേല്‍വിലാസത്തില്‍ ലഭിച്ചിരിക്കണം.   കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2727010, 9947038770 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.    

കെട്ടിടങ്ങളില്‍ സൗരോര്‍ജ്ജ  പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുളള
അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാനത്ത് സാധാരണ പ്രളയ ബാധിതമായി കാണാറുളള പ്രദേശങ്ങളിലെ ഗവ: ഉടമസ്ഥതയിലുളള കെട്ടിടങ്ങളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുളള അപേക്ഷകള്‍ അനെര്‍ട്ട് ക്ഷണിച്ചു. നിര്‍ദ്ദിഷ്ട കേന്ദ്രങ്ങള്‍ ശുപാര്‍ശ ചെയ്തുകൊണ്ടുളള സ്ഥാപന/വകുപ്പ് മേധാവിയുടെ അപേക്ഷ www.anert.gov.in വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി നവംബര്‍ 30 ന് അഞ്ചിനു മുമ്പ് സമര്‍പ്പിക്കണം. ഭൂമിശാസ്ത്രപരമായ പഠനത്തിന്റെയും ശാസ്ത്രീയമായ വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ തയാറാക്കുന്ന മുന്‍ഗണന ലിസ്റ്റ് പ്രകാരമായിരിക്കും പദ്ധതിയുടെ അനുമതി നല്‍കുക.

date