Skip to main content

വീടുകൾ പൂർത്തീകരിക്കാൻ 29 തദ്ദേശസ്ഥാപനങ്ങൾക്ക് ഉത്പാദന മേഖലയിൽനിന്ന് പണം ചെലവഴിക്കാം 15 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

ആലപ്പുഴ: ലൈഫ് പദ്ധതിയുടെ ഭാഗമായി പൂർത്തിയാകാത്ത വീടുകളുടെ നിർമാണം പൂർത്തീകരിക്കുന്നതിന് ഉത്പാദന മേഖലയിൽനിന്ന്് പദ്ധതിയ്ക്കായി പണം മാറ്റിവയ്ക്കാൻ ജില്ലാ പഞ്ചായത്തടക്കം ജില്ലയിലെ 29 തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് അനുമതി. പൂർത്തിയാകാത്ത വീടുകളുടെ നിർമാണം പൂർത്തീകരിക്കാൻ ലൈഫ് മിഷൻ പ്രകാരം നിലവിലുള്ള പദ്ധതിക്ക് പണം അപര്യാപ്തമായ തദ്ദേശസ്ഥാപനങ്ങൾക്കാണ് ആസൂത്രണ ബോർഡ് അനുമതി നൽകിയതെന്ന് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ പറഞ്ഞു. 25 ഗ്രാമപഞ്ചായത്തുകൾക്കും മൂന്നു ബ്ലോക്ക് പഞ്ചായത്തുകൾക്കും ജില്ലാ പഞ്ചായത്തിനുമാണ് അനുമതി ലഭിച്ചിട്ടുള്ളത്. സുലേഖ സോഫ്റ്റ്‌വെയറിൽ ഇതിനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഉത്പാദനമേഖലയിൽനിന്ന് പദ്ധതിക്കായി പണം വിനിയോഗിക്കാം. ജില്ലാ പഞ്ചായത്തിൽനിന്ന് ലൈഫ് പദ്ധതിക്ക് പണം ലഭ്യമാക്കുന്നതിന് 13 ഗ്രാമപഞ്ചായത്തുകൾ അപേക്ഷ നൽകിയിട്ടുണ്ട്. 3.60 കോടി രൂപ ഇതിനായി ജില്ലാ പഞ്ചായത്ത് ചെലവഴിക്കും. 12 ഗ്രാമപഞ്ചായത്തുകളുടെയും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളുടെയും ചേർത്തല നഗരസഭയുടെയും വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. 47 പദ്ധതികളാണ് ഭേദഗതികളോടെ അംഗീകരിക്കപ്പെട്ടത്. ജില്ലാ പദ്ധതിയുടെ കരട് സംബന്ധിച്ച ചർച്ച നടന്നു. നവീന കൃഷി രീതികളും യന്ത്രങ്ങളും പ്രോത്സാഹിപ്പിക്കുക, എ.സി. കനാലിലെ പോളയടക്കമുള്ള നീക്കാൻ വിവിധ പഞ്ചായത്തുകൾ ചേർന്ന് സമഗ്ര പദ്ധതി തയാറാക്കുക, തൊണ്ടുസംഭരണം-കയർ മേഖലകളിൽ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുക, മൃഗാശുപത്രികൾ അത്യാധുനികമാക്കുക, ഭിന്നശേഷിക്കാർക്ക് അത്യാധുനിക ഉപകരണങ്ങൾ നൽകുക, വരട്ടാറിന്റെ സംരക്ഷണത്തിന് തുടർ പദ്ധതികൾ നടപ്പാക്കുക തുടങ്ങി നിരവധി നിർദേശങ്ങൾ ചർച്ചയിൽ മുന്നോട്ടുവച്ചു. ജില്ലാ പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാർ ജനുവരി 16ന് രാവിലെ 10ന് ആസൂത്രണ സമിതി ഹാളിൽ നടക്കും. പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ കെ.എസ്. ലതി, ആസൂത്രണ സമിതിയംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. (പി.എൻ.എ. 98/2018) അപ്രന്റീസ് സർട്ടിഫിക്കറ്റ്: രജിസ്റ്റർ ചെയ്യാം ആലപ്പുഴ: സർക്കാർ, സ്വകാര്യ ഐ.ടി.ഐ.കളിൽ എൻ.സി.വി.ടി/എസ്.സി.വി.ടി പരീക്ഷ പാസായവർ സർട്ടിഫിക്കറ്റ്/മാർക്ക് ലിസ്റ്റ് കളക്ടറേറ്റിലെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന ആർ.ഐ. സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാം. വിവിധ സ്ഥാപനങ്ങളിൽ അപ്രന്റീസുകളുടെ ഒഴിവിലേക്ക് പരിഗണിക്കുന്നതിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്. വിശദവിവരത്തിന് ഫോൺ: 0477 2230124. (പി.എൻ.എ. 99/2018)
date