Post Category
രജിസ്ട്രേഷന് തിയതി നീട്ടി
മണ്‍പാത്ര ഉത്പന്ന നിര്‍മ്മാണ വിതരണ യൂണിറ്റുകളുടെ രജിസ്ട്രേഷന് തിയതി ഡിസംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചതായി കളിമണ്‍ നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. നിലവില്‍ നിര്‍മാണ വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകള്‍ക്കും പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും സഹകരണ ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍ നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്പ്പറേഷന്, അയ്യങ്കാളി ഭവന്, കവടിയാര്‍ പി ഒ, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം, 695003 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 27270110, 9947038770, www.keralapottery.org.
(പി.ആര്.പി. 1245/2019)
date
- Log in to post comments