Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

രജിസ്‌ട്രേഷന്‍ തീയതി ദീര്‍ഘിപ്പിച്ചു
മണ്‍പാത്ര ഉല്‍പന്ന നിര്‍മ്മാണ വിപണന യൂണിറ്റുകളുടെ രജിസ്‌ട്രേഷന്‍ തീയതി  ഡിസംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു.  സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലനം, അടിസ്ഥാന സൗകര്യ വികസനം, വിവിധ സ്രോതസുകളില്‍ നിന്നുള്ള ധനസഹായവും സാങ്കേതിക സഹായവും പ്രയോജനപ്പെടുത്തികൊണ്ടുള്ള യന്ത്രവല്‍ക്കരണം / പുത്തന്‍ വിപണന സംവിധാനങ്ങള്‍ എന്നിവ പ്രയോജനം ലഭ്യമാക്കുന്നതിനായാണ് രജിസ്‌ട്രേഷന്‍.  ഫോണ്‍:  0471 2727010, 9947038770.

ലേലം ചെയ്യും
കൊമ്മേരി ഗവ.ഫാമിലെ കായ്ഫലമുള്ള തെങ്ങുകളും കവുങ്ങുകളും വാര്‍ഷികാടിസ്ഥാനത്തില്‍ ഡിസംബര്‍ രണ്ടിന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.  ക്വട്ടേഷന്‍ അന്നേദിവസം രാവിലെ 10.30 വരെ ഫാം ഓഫീസില്‍ സമര്‍പ്പിക്കാം.  ഫോണ്‍: 0490 2302307.

ടെണ്ടര്‍ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന നീലവിപ്ലവം പദ്ധതിയിലെ സീ കേജ് ഫാമിംഗ് പ്രൊജക്ട് നടപ്പിലാക്കുന്നതിനായി വാച്ച്മാന്‍ഷെഡും ഫീഡിംഗ് റാമ്പും നിര്‍മ്മിച്ച് നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  നവംബര്‍ 27 ന് വൈകിട്ട് അഞ്ച് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0497 2731081.

ഇന്ന് മസ്റ്ററിംഗ് ഉണ്ടായിരിക്കുകയില്ല
     അക്ഷയ കേന്ദ്രങ്ങള്‍ മുഖാന്തരം നടന്നു വരുന്ന സാമൂഹ്യ സുരക്ഷാ /ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് സാങ്കേതിക കാരണങ്ങളാല്‍ ഇന്ന് (നവംബര്‍ 20) ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.

സോളാര്‍ പ്ലാന്റ്: അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്ത് സാധാരണ പ്രളയ ബാധിത പ്രദേശങ്ങളിലെ ഗവണ്‍മെന്റ് കെട്ടിടങ്ങളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു.  നിര്‍ദിഷ്ട കേന്ദ്രങ്ങള്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള സ്ഥാപന/വകുപ്പ് മേധാവിയുടെ അപേക്ഷ www.anert.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി നവംബര്‍ 30 ന് അഞ്ച് മണിക്ക് മുമ്പ് സമര്‍പ്പിക്കണം.  ഫോണ്‍: 0497 2338077, 334122.

സെയില്‍സ് എക്‌സിക്യൂട്ടീവ് നിയമനം
കുടുംബശ്രീ ഹോംഷോപ്പില്‍ സെയില്‍സ് എക്‌സിക്യൂട്ടീവിനെ നിയമിക്കുന്നു. 18 നും 35 നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ നവംബര്‍ 25 നകം അപേക്ഷ ബന്ധപ്പെട്ട സി ഡി എസ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 0460 226070, 9562448547.

പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ താണയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലില്‍ നിലവിലുള്ള മൂന്ന് ഒഴിവുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  പോസ്റ്റ്‌മെട്രിക് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ അപേക്ഷ, ജാതി, വരുമാനം, നേറ്റിവിറ്റി, സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നവംബര്‍ 30 നകം സമര്‍പ്പിക്കണം.  അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0497 2700596.

പാഴ്ക്കടലാസ് ലേലം
പി ആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ പാഴ്ക്കടലാസ് ലേലം നവംബര്‍ 25 ന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് നടക്കും.  ഫോണ്‍: 0497 2760725.

സ്‌പോട്ട് അഡ്മിഷന്‍
ടി ടി സി ക്ക് തുല്യമായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍ കോഴ്‌സ് മെറിറ്റ് സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 22 ന് അടൂര്‍ സെന്ററില്‍ നടക്കും.  രണ്ട് വര്‍ഷത്തെ കോഴ്‌സിന് പ്ലസ്ടു 50 ശതമാനം മാര്‍ക്കില്‍ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.    ഫോണ്‍: 07734226028, 8547126028.

ഇലക്ട്രിക്കല്‍ വയറിംങ് ആന്റ് പ്ലംബിംഗ് സൗജന്യ പരിശീലനം
റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇലക്ട്രിക്കല്‍ വയറിങ് ആന്റ് പ്ലംബിംഗ്   സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.  ഡിസംബറില്‍ ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലനത്തില്‍ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും.  താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി  ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍  പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍,  പരിശീലന വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ സഹിതം ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് , പി ഓ കാഞ്ഞിരങ്ങാട് ,  കണ്ണൂര്‍ 670142 എന്ന  വിലാസത്തില്‍ നവംബര്‍ 30  നു മുമ്പ് അപേക്ഷിക്കണം.   ബി പി എല്‍ വിഭാഗത്തില്‍പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും  മുന്‍ഗണന.ഓണ്‍ ലൈനായി  www.rudset.com ലും അപേക്ഷിക്കാം. ഫോണ്‍ :0460 2226573, 8547325448, 9496297644, 9961336326, 9496611644, 6238275872.

date