Skip to main content

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ: മസ്റ്ററിംഗ് ചെയ്യണം

 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡില തൊഴിലാളി, കുടുംബ, സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾ 30നകം അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ഗുണഭോക്താക്കൾ ആധാർ കാർഡ്, പെൻഷൻ നമ്പർ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്തി രസീത് വാങ്ങി സൂക്ഷിക്കണം. കിടപ്പു രോഗികളുടെ മസ്റ്ററിംഗ് ചെയ്യുന്നതിന് 29നകം വിവരം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിയെ അറിയിക്കണം. കുടുംബ സാന്ത്വന പെൻഷൻ വാങ്ങുന്നവരിൽ 60 വയസ്സിനുതാഴെയുള്ളവർ പുനർ വിവാഹിതയല്ല എന്ന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങി ജില്ലാ ക്ഷേമനിധി ഓഫീസിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2448451.
പി.എൻ.എക്‌സ്.4171/19

date