Skip to main content

പ്രതീക്ഷ പദ്ധതി: എൻ.ജി.ഒകളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു

മാനസിക വെല്ലുവിളി നേരിടുന്ന മുതിർന്നവരെ പരിപാലിക്കുന്നതിനായി പരിചയ സമ്പന്നരായ സർക്കാരിതര സംഘടനകൾക്ക് നിശ്ചിത നിരക്കിൽ ഗ്രാന്റ് അനുവദിക്കുന്ന പ്രതീക്ഷ പദ്ധതിയിൽ താത്പര്യപത്രം ക്ഷണിച്ചു. ഒരാൾക്ക് ഒരു വർഷത്തേയ്ക്ക് 39,700 രൂപ ഗ്രാന്റ് അനുവദിക്കും. താത്പര്യമുള്ളവർ 30നുള്ളിൽ സാമൂഹ്യനീതി ഡയറക്ടർ, വികാസ് ഭവൻ, അഞ്ചാംനില, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ പ്രൊപ്പോസൽ നൽകണം. പദ്ധതി സംബന്ധിച്ച വിശദാംശങ്ങളും, നിബന്ധനകളും  sjd.kerala.gov.in ൽ ലഭിക്കും.
പി.എൻ.എക്‌സ്.4173/19

date