Skip to main content

ജില്ലാ പദ്ധതി: ഏകദിന വികസന സെമിനാര്‍ 16ന്

ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നിന്നുളള അഭിപ്രായ രൂപീകരണത്തിനായി ഏകദിന വികസന സെമിനാര്‍ ജനുവരി 16ന് രാവിലെ 10 മണിക്ക് മാമ്മന്‍മാപ്പിള ഹാളില്‍ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിക്കും. സെമിനാറില്‍ കരട് ജില്ലാ പദ്ധതിയുടെ അവതരണവും ഗ്രൂപ്പ് ചര്‍ച്ചയും നടക്കും. (കെ.ഐ.ഒ.പി.ആര്‍-84/18)
date