Skip to main content

ബോധവത്കരണ ക്യാമ്പും വായ്പാ വിതരണവും

പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കാസര്‍കോട് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍്പ്പറേഷന്റെ  സഹകരണത്തോടെ ബോധവത്കരണ ക്യാമ്പും വായ്പാ വിതരണവും നടന്നു.  കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.സി.ഡി.സി ചെയര്‍മാന്‍ ടി കെ സുരേഷ് അധ്യക്ഷനായി. വിവിധ പദ്ധതികളിലായി 137 ഗുണഭോക്താക്കള്‍ക്ക് ചടങ്ങില്‍ 2.5 കോടി  രൂപ വായ്പാ വിതരണം നടത്തി. ഇതുവരെ  ജില്ലയില്‍ നിന്നു മാത്രം വിവിധ പദ്ധതികള്‍ക്കായി 20000-ല്‍പരം ഗുണഭോക്താക്കള്‍ക്ക്  230 കോടി രൂപയും 16 പഞ്ചായത്തുകളില്‍ കുടുംബശ്രീ മുഖേനയുള്ള  മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതിയില്‍  10 കോടിയിലധികം രൂപയും വിതരണം ചെയ്തിട്ടുണ്ട്. നിലവില്‍ സ്വയം തൊഴില്‍, വിവാഹം, ഭവനപുനരുദ്ധാരണം, വിദ്യാഭ്യാസം എന്നീ വിവിധങ്ങളായ വായ്പാ പദ്ധതികള്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കിവരുന്നു.

 ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി ഉദുമ പഞ്ചായത്ത് മെമ്പര്‍ എന്‍. ചന്ദ്രന്‍ ,ശിശു ക്ഷേമ സമിതി ജില്ല സെക്രട്ടറി മധു മുദിയക്കാല്‍ ,ഉദുമ പഞ്ചായത്ത് സി.ഡി. എസ് ചെയര്‍വേഴ്‌സണ്‍ പുഷ്പലത ,മഞ്ചേശ്വരം  ഗ്രാമ പഞ്ചായത്ത് സി.ഡി. എസ് ചെയര്‍വേഴ്‌സണ്‍ ജ്യോതിപ്രഭ  എന്നിവര്‍ സംസാരിച്ചു.   പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പ്രൊജക്റ്റ് അസിസ്റ്റന്റ് എന്‍.എം മോഹനന്‍ സ്വാഗതവും  ജില്ലാ മാനേജര്‍ പി.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അസി.മാനേജര്‍ എ.വി.കൃഷ്ണകുമാരി വിവിധ പദ്ധതികളെക്കുറിച്ച് ക്ലാസെടുത്തു. നവസംരംഭകര്‍ക്കായി  'സംരംഭകത്വ വികസനം ' എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ റിട്ട .ടി. ദിനേശന്‍  സെമിനാര്‍ നടത്തി. 

date