Skip to main content

കാസര്‍കോട് വികസന പാക്കേജ്: മൂന്ന് പദ്ധതികള്‍ക്ക് സാങ്കേതികാനുമതി നല്‍കി

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം നിര്‍വ്വഹണം നടത്തുന്ന ചാലിങ്കാല്‍ വെളളിക്കോത്ത് റോഡ് നവീകരണത്തിന്- നാല് കോടി രൂപ, പനത്തടി ഗ്രാമപഞ്ചായത്തിലെ പാണത്തൂര്‍ കല്ലപ്പള്ളി റോഡ് നവീകരണത്തിന് 3.74 കോടി രൂപ, ഹാര്‍ബ്ബര്‍ എഞ്ചിനീയറിംഗ് ഡിവിഷന്‍ നിര്‍വ്വഹണം നടത്തുന്ന മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്തിലെ കണ്ണന്‍ഗാള -കുറിച്ചിപ്പളള മണിമുണ്ട റോഡ് നവീകരണത്തിന് 4.99 കോടി രൂപ എന്നീ പ്രവൃത്തികള്‍ക്ക്  ജില്ല വികസന പാക്കേജ് ജില്ലാതല സാങ്കേതിക സമിതി യോഗം സാങ്കേതികാനുമതി നല്‍കി.യോഗത്തില്‍ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു  അധ്യക്ഷത വഹിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ .ഇ.പി.രാജമോഹന്‍, സമിതി കണ്‍വീനറായ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഇന്‍ചാര്‍ജ്ജ്) കെ. ദയാനന്ദ, സാങ്കേതിക സമിതിയില്‍ ഉള്‍പ്പെട്ട മറ്റ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. 

date