Skip to main content

ഇലക്ട്രോണിക് വീല്‍ ചെയര്‍ വിതരണം

 കോട്ടയം ജനറല്‍ ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റീഹാബിലിറ്റേഷന്‍ യൂണിറ്റിന് ആരോഗ്യ വകുപ്പ് അനുവദിച്ച ഇലക്ട്രോണിക് വീല്‍ ചെയറുകള്‍ വിതരണം    ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. ശരീരം തളര്‍ന്ന അഞ്ച് രോഗികള്‍ക്ക് വീല്‍ചെയറുകള്‍ നല്‍കി. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെസിമോള്‍ മനോജ്, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസമ്മ ബേബി, ജില്ലാ പഞ്ചായത്തംഗം  അഡ്വ. സണ്ണി പാമ്പാടി, ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.ബിന്ദുകുമാരി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി. കെ ബിന്‍സി, ആര്‍.എം.ഒ ഡോ. ഭാഗ്യശ്രീ, ഡോ. എം. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.

date