Skip to main content

ദുരന്ത നിവാരണ സേനാംഗങ്ങള്‍ക്ക് പരിശീലനം

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങള്‍ക്ക് ആരോഗ്യ മേഖലയില്‍ ഏകദിന പരിശീലനം നല്‍കുന്നു.  മുള്ളന്‍കൊല്ലി, മുട്ടില്‍, വെങ്ങപ്പള്ളി, വൈത്തിരി, മീനങ്ങാടി, കണിയാമ്പറ്റ, തരിയോട് പഞ്ചായത്തുകളിലെയും ബത്തേരി, കല്‍പ്പറ്റ നഗരസഭകളിലെയും സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം നവംബര്‍ 25നും  മേപ്പാടി, പടിഞ്ഞാറത്തറ, പനമരം, പൊഴുതന, അമ്പലവയല്‍, കോട്ടത്തറ, നെന്മേനി, മൂപ്പൈനാട്, നൂല്‍പ്പുഴ, പൂതാടി, പുല്‍പ്പള്ളി പഞ്ചായത്തിലുള്ളവര്‍ക്ക് 26 നും കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ എ.പി.ജെ. ഹാളിലും  എടവക, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, തിരുനെല്ലി പഞ്ചായത്തുകളിലെയും മാനന്തവാടി നഗരസഭയിലെയും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് 27ന് മാനന്തവാടി ജില്ലാ ആശുപത്രിയിലുമാണ് പരിശീലനം.  രാവിലെ 9.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ആരോഗ്യ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേര്‍സ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. അറുന്നൂറോളം പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.

date