Skip to main content

ഭക്ഷ്യ സുരക്ഷാ പരിശീലനം നേടണം

   ജില്ലയിലെ     ഭക്ഷ്യ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭക്ഷ്യ സുരക്ഷാ സൂപ്പര്‍വൈസറി പരിശീലനം നിര്‍ബന്ധമാക്കി. തട്ടുകടക്കാര്‍, ചെറുകിട ഭക്ഷ്യ ഉല്‍പാദന, വിതരണ രംഗത്തുളളവര്‍ 2020 ജനുവരി 30 നകവും കാറ്ററിംഗ്, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങളുടെ വിപണനം, ഹോട്ടല്‍, ബേക്കറി നിര്‍മ്മാണം, മത്സ്യ, മാംസ വിപണനം     തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മെയ് 30 നകവും പരിശീലനം പൂര്‍ത്തിയാക്കണം. ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആന്റ് സര്‍ട്ടിഫിക്കേഷന്‍ എന്ന പരിശീലനത്തില്‍  ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ വ്യവസ്ഥകള്‍, ഭക്ഷണം കൈകാര്യം ചെയ്യുമ്പോള്‍ അനുവര്‍ത്തിക്കേണ്ട വൃത്തി ശുചിത്വ ശീലങ്ങള്‍ തുടങ്ങി ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഈ സര്‍ട്ടിഫിക്കറ്റ് ഭക്ഷ്യ സുരക്ഷാ പരിശോധനാ സമയത്ത് ഹാജരാക്കണം. ഭക്ഷ്യ സുരക്ഷാ സൂപ്പര്‍വൈസറി ട്രെയിനിംഗ് നടത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ   അതോറിറ്റിയുടെ അംഗീകൃത ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിട്ടുളളത്.  വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സംഘടനകള്‍ മുഖേന പരിശീലനം നടത്താവുന്നതാണെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ജെ  വര്‍ഗ്ഗീസ് അറിയിച്ചു.

     ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 16(3) വകുപ്പ് പ്രകാരം ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിട്ടിയുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ഭക്ഷ്യ സുരക്ഷാ സൂപ്പര്‍വൈസറി പരിശീലനം ലഭിച്ച ഒരാളെങ്കിലും ഉണ്ടായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്.  വകുപ്പ് 26 പ്രകാരം ശുദ്ധവും സുരക്ഷിതവും ആരോഗ്യദായകവുമായ ഭക്ഷണം നിര്‍മ്മിക്കുക, സൂക്ഷിക്കുക, വിതരണം നടത്തുക, വില്‍പ്പന  നടത്തുക എന്നതും നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുക എന്നതും ഓരോ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാരുടേയും ഉത്തരവാദിത്വവുമാണ്.  ഈ നിബന്ധനകള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റി പ്രസ്തുത ട്രെയിനിംഗ് നിര്‍ബന്ധമാക്കുന്നത്. രാജ്യത്ത് ഇതിനോടകം 2 ലക്ഷത്തോളം എഫ്.ബി.ഒ മാര്‍ക്ക് പരിശീലനം  നല്‍കി കഴിഞ്ഞു.

date