Skip to main content

ബാലാവകാശ ദിനം: കൂട്ട ഓട്ടം ഇന്ന്

അന്താരാഷ്ട്ര ബാലാവകാശ ദിനമായ ഇന്ന് (നവംബര്‍ 20) സുരക്ഷിത ബാല്യത്തിനായി നടത്തുന്ന കൂട്ട ഓട്ടം രാവിലെ 9.30 മുതല്‍ ആരംഭിക്കും. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് മുതല്‍ കളക്‌ട്രേറ്റ് വരെയാണ് കൂട്ട ഓട്ടം.  തുടര്‍ന്ന് എ.പി.ജെ. ഹാളില്‍ കുട്ടികളുടെ അന്താരാഷ്ട്ര ഉടമ്പടിയുടെ 30 ാം വാര്‍ഷിക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും പ്രളയ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നടത്തിയ കൗണ്‍സിലര്‍മാര്‍ക്കുള്ള അനുമോദനവും നടക്കും.  ജില്ലാ ഭരണകൂടം, പോലീസ്, ലീഗല്‍ സര്‍വീസസ് അതോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ചൈല്‍ഡ് ലൈന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.

date