Skip to main content

ബാലാവകാശ വാരാഘോഷം: ഒപ്പുശേഖരണം നടത്തി

ജില്ലയില്‍ ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി ചൈല്‍ഡ് ലൈന്‍ ചൈല്‍ഡ് ലൈന്‍ പ്രൊട്ടക്ഷന്‍ യൂണിറ്റും വനിതാ ശിശുവികസന വകുപ്പും ചേര്‍ന്ന് ഒപ്പുശേഖരണം  സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. ബാലപീഡനം, ബാലവിവാഹം, ലഹരി ഉപയോഗം എന്നിവ ഒഴിവാക്കി ജില്ലയെ ബാല സൗഹൃദ ജില്ലയാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.   ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ജില്ലാ ചൈല്‍ഡ് ലൈന്‍ പ്രാട്ടക്ഷന്‍ ഓഫീസര്‍ ഗീതാജ്ഞലി, ചൈല്‍ഡ് ലൈന്‍ വെല്‍ഫെയര്‍ കമ്മിറ്റി അംഗം സനൂജാബീഗം, വനിതാ ശിശുവികസന ഓഫീസര്‍ അഫ്‌സത്ത്, പ്രോഗ്രാം കോഡിനേറ്റര്‍ മുഹമ്മദ് സാലിഹ് എ.കെ, ഓപ്പം കുട്ടികള്‍ക്കൊപ്പം, ബാല സംരക്ഷണ സന്നദ്ധ പ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
 

date