Skip to main content

ഇന്ന് (നവംബര്‍ 19) ദേശീയോദ്ഗ്രഥന ദിനം ഓഫീസുകളില്‍ പ്രതിജ്ഞയെടുക്കണം

ഇന്ന് ദേശീയോദ്ഗ്രഥന ദിനം. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് രാവിലെ ഓഫീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രതിജ്ഞയെടുക്കണം.  ദേശസ്‌നേഹം, മതസൗഹാര്‍ദ്ദം, ദേശീയോദ്ഗ്രഥനം എന്നിവ പരിപോഷിപ്പിക്കുന്നതിന് ക്വാമി ഏകതാ വാരം വിപുലമായി ആഘോഷിക്കാനും കേന്ദ്ര സംസ്ഥന സര്‍ക്കാരുകള്‍ തീരുമാനിച്ചിട്ടുണ്ട്. പ്രഭാഷണങ്ങള്‍, പൊതുയോഗം , ഭാരതീയ ഭാഷകളുടെ പാരമ്പര്യ പ്രൗഢമായ സാഹിത്യ സമ്മേളനം, കവി സമ്മേളനം, മതനിരപേക്ഷതയിലൂന്നിയുള്ള സെമിനാര്‍, സിമ്പോസിയം, ഭൂരഹിതര്‍ക്ക് ഭൂമി വിതരണം, രാഷട്ര നിര്‍മ്മാണത്തില്‍ സ്ത്രീകളുടെ പങ്ക് പരിസ്ഥിതി സംരക്ഷണം എന്നി വിഷയങ്ങളില്‍ ചര്‍ച്ചയും സംവാദവും പ്രതിജ്ഞ എന്നിവയോടെ ഇന്നു മുതല്‍ 25 വരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പരിപാടികള്‍  സംഘടിപ്പിക്കും.

പ്രതിജ്ഞ

'രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അര്‍പ്പണബോധത്തോടുകൂടി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമമാര്‍ഗ്ഗവും സ്വീകരിക്കില്ലെന്നും മതം, ഭാഷ, പ്രദേശം തുടങ്ങിയവ മൂലമുള്ള ഭിന്നതകളും തര്‍ക്കങ്ങളും മറ്റ് രാഷ്ട്രീയമോ സാമ്പത്തികമോ ആയ പരാതികളും സമാധാനപരവും വ്യവസ്ഥാപിതവും ആയ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.'

 

date