Skip to main content

നാഷണല്‍ ട്രസ്റ്റ് കമ്മിറ്റി 23 അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചു.

ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന്റെ ഭാഗമായി നിയമ പ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന്റെ ഭാഗമായുള്ള ലോക്കല്‍ ലെവല്‍ കമ്മിറ്റി ഹിയറിംഗ് കലക്‌ട്രേറ്റില്‍ നടന്നു. സിറ്റിംഗില്‍ 23 കേസുകള്‍ പരിഗണിച്ചു. 23 കേസുകളിലും ലീഗല്‍ ഹയര്‍ഷിപ്പ് നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഭൂമി വീതം വക്കുന്ന കേസുകളില്‍ പ്ലാനിന്റെ ഡ്രാഫ്റ്റ് തായ്യാറാക്കി നല്‍കുന്നിനും നിര്‍ദ്ദേശിച്ചു. കാര്യവട്ടത്തുനിന്നുള്ള ഒരു കേസില്‍ സ്വലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാനും കുടുംബനാഥനെ ബോധവല്‍ക്കിരിക്കാനും ജില്ലാ കലക്ടര്‍ അമിത് മീണ കമ്മിറ്റി കണ്‍വിനറോട് ആവശ്യപ്പെട്ടു. രണ്ടാം വിവാഹം നടത്തിയ അച്ഛനും ആദ്യ ഭാര്യയിലുള്ള നാലു മക്കളും തന്റെ രണ്ടാം ഭാര്യയിലുള്ള ഭിന്നശേഷിക്കാരനായ ഏക കുട്ടിയെ വിട്ടില്‍ കയറ്റുന്നില്ലെന്നും സംരക്ഷിക്കുന്നില്ലന്നുമാണ് കമ്മീറ്റി മുമ്പാകെ അറിയിച്ചത്. കമ്മിറ്റി മുമ്പാകെ അച്ചനും അച്ഛന്റെ ആദ്യ ഭാര്യയിലുള്ള കുട്ടികളും ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ അച്ഛനെയും ആദ്യ ഭാര്യയിലുള്ള കുട്ടികളെയും വീട്ടില്‍ പോയി കാണാനും വീടിലും ഭൂമിയിലുമുള്ള ഭിന്നശേഷിക്കാരനായ കുട്ടിയുടെ അവകാശത്തെ കുറിച്ച് ബോധ്യപ്പെടുത്താനും കണ്‍വിനറോട് നിര്‍ദ്ദേശിച്ചത്. കലക്‌ട്രേറ്റില്‍ നടന്ന സിറ്റിംഗില്‍ ജില്ലാ സാമൂഹ്യ ക്ഷേമ ഓഫിസര്‍ കെ.വി. സുബാഷ് കുമാര്‍, അഡ്വ.സുജാത വര്‍മ്മ, പി.ഡി.സിനില്‍ദാസ്, ഡോ.അബ്ദുല്‍ റസാഖ്,വി.വി.വേണുഗോപാല്‍,എ.രാജന്‍, സി.അബ്ദുല്‍ റഷീദ്, തുടങ്ങിയവര്‍ പങ്കെടുത്തു.
date