Skip to main content

നാളത്തെ കേരളം ലഹരി മുക്ത കേരളം: ജില്ലാതല ഉദ്ഘാടനം  25 ന്

കേരളത്തില്‍ മദൃവര്‍ജനത്തിന് ഊന്നല്‍ നല്‍കി മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ട് കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി,  നാളത്തെ കേരളം ലഹരി മുക്ത കേരളം എന്ന പേരിലുള്ള 90 ദിവസത്തെ തീവ്രയത്‌ന പരിപാടി നടപ്പിലാക്കുന്നു. ജില്ലാതല ഉദ്ഘാടനം നവംബര്‍ 25 ന് രാവിലെ 11 മണിക്ക് നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗത്തിനെതിരെ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി അവ ഇല്ലായ്മ ചെയ്യുന്നതിനുമായി ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ നടത്തുന്നത്.   ജില്ലാ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ലൈബ്രറി കൗണ്‍സില്‍,  സ്‌പോര്‍ട്‌സ് കൗണ്‍സില്‍, റസിഡന്‍സ് അസോസിയേഷന്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ വിവിധ ബോധവല്‍ക്കരണ പദ്ധതികളും നടപ്പിലാക്കുന്നു.  
കാസര്‍കോട് ജില്ലയിലെ ഡീ അഡിക്ഷന്‍ സെന്റര്‍ നീലേശ്വരം താലൂക്ക് ആശുപത്രിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരുവര്‍ഷത്തിനകം 1500 േലറെ രോഗികളെ ഇവിടെ ചികിത്സിച്ചു. സ്‌കൂള്‍, കോളേജ് തലങ്ങളില്‍ ലഹരി വിരുദ്ധ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് നിലവില്‍ സംസ്ഥാന സര്‍ക്കാരി്‌ന്റെ വിവിധ വകുപ്പുകള്‍ ലഹരിക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എക്‌സൈസ്, പോലീസ് വകുപ്പുകള്‍ ലഹരിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വിമുക്തിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകളും കലാകായിക മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ചെയര്‍മാനും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു കണ്‍വീനറുമായി കാസര്‍കോട് ജില്ലയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിലും വാര്‍ഡു തലത്തിലും കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ലഹരിമോചന ചികിത്സാ സൗകര്യങ്ങള്‍ പരിമിതമാണ്. കൂടുതല്‍ ലഹരി മോചന ചികിത്സാസൗകര്യങ്ങള്‍ ആരംഭിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. നിലവിലെ ഘടന കുടുംബശ്രീ, കമ്മ്യൂണിറ്റി പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ജില്ലാ, ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, പഞ്ചായത്ത്, വാര്‍ഡ്  കമ്മിറ്റികള്‍ക്ക് പുറമേ ആവശ്യമായ പ്രാദേശിക സമിതികള്‍  വിമുക്തി സേന എന്ന പേരില്‍  ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ലഹരി വിരുദ്ധ സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മതമേലധ്യക്ഷന്മാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, തുടങ്ങിയവരെ ഉള്‍പ്പെടുത്തി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിനും നിര്‍ദ്ദേശമുണ്ട്.ലഹരിക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി എല്ലാ സ്ഥലത്തും പ്രാദേശികമായും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു പ്രചരണ ജാഥകള്‍ നടത്തും .കേരളത്തിലാകെ ഇത്തരം ജാഥകള്‍ മൂന്ന് മാസക്കാലയളവില്‍ 4000075 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കും. ഏത് ഗ്രൂപ്പിലും മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത പ്രചരണജാഥ സംഘടിപ്പിക്കാം. രജിസ്റ്റര്‍ ചെയ്യുന്ന ഗ്രൂപ്പുകള്‍ ജാഥയുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും അപ്ലോഡ് ചെയ്യേണ്ടതാണ് ആണ.് 50 കിലോമീറ്റര്‍ സഞ്ചരിച്ച് പ്രചരണം നടത്തുന്ന ജാഥകള്‍ക്ക് ആവശ്യമായ തൊപ്പികള്‍ ടീഷര്‍ട്ടുകള്‍ തുടങ്ങിയവ വിതരണം ചെയ്യും..ലൈബ്രറി കൗണ്‍സിലിനെ നേതൃത്വത്തില്‍ ഗ്രാമീണ ഗ്രന്ഥശാലകള്‍ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ലഹരിക്കെതിരെ ദീപം തെളിയിക്കല്‍, വായനാമത്സരം സംഘടിപ്പിക്കല്‍, സാംസ്‌കാരിക പരിപാടികള്‍ ,സന്ദര്‍ശനം തുടങ്ങിയവ ഗ്രന്ഥശാലകള്‍ കേന്ദ്രീകരിച്ച് നടത്തും.. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും 

ലഹരിവിരുദ്ധ കമ്മിറ്റികള്‍ രൂപീകരിക്കും. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറിന്റെ അധ്യക്ഷതയില്‍ പ്രസിഡണ്ടിന്റെ ചേമ്പറില്‍ യോഗം നടന്നു.ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മാത്യു കുര്യന്‍, അസി.എക്‌സൈസ് കമ്മീഷണര്‍ വിനോദ് വി നായര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി. മധുസൂദനന്‍ ,ഡെപ്യൂട്ടി കളക്ടര്‍ പി ആര്‍ രാധിക, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുണ്ഡരികാക്ഷ തുടങ്ങിയവര്‍ പങ്കെടുത്തു.

date