Skip to main content

അദാലത്ത് സംഘടിപ്പിച്ചു

കാസര്‍കോട് റവന്യു സബ് ഡിവിഷണല്‍ ഓഫീസ് മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ ആഭിമുഖ്യത്തില്‍ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും -2007 എന്ന നിയമത്തിന്റെ കീഴില്‍ വരുന്ന പരാതികള്‍ പരിഹരിക്കുന്നതിനായി  അദാലത്ത് സംഘടിപ്പിച്ചു.  കാസര്‍കോട് റവന്യു ഡിവിഷ്ണല്‍ ഓഫീസര്‍ കെ.രവികുമാര്‍ അധ്യക്ഷത വഹിച്ചു. അദാലത്തിലെത്തിയ ഒന്‍പത് പരാതികളും തീര്‍പ്പു കല്‍പ്പിച്ചു.
കാസര്‍കോട് റവന്യു ഡിവിഷ്ണല്‍ സീനിയര്‍ സൂപ്രണ്ട ്എ.സൈബു, ജൂനിയര്‍ സൂപ്രണ്ടുമാരായ പി.ഉദയകുമാര്‍,ആര്‍ ബിന്ദു എന്നിവര്‍് സംസാരിച്ചു. അദാലത്തില്‍ കണ്‍സീലിയേഷന്‍ ഓഫീസര്‍മാരായ ബി.സുബ്രഹ്മണ്യതന്ത്രി,ഇ ചന്ദ്രശേഖരന്‍ നായര്‍, എം. പി പോള്‍ എന്നിവര്‍ പങ്കെടുത്തു.

date