Skip to main content

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കണം

ഒ.ബി.സി.പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്  ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തുക ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍   മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് - 673020 എന്ന വിലാസത്തില്‍  അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 10 .ഫോണ്‍  0495 2377786, 2377796.

date