Skip to main content

ഒ.ബി.സി വായ്പാ പദ്ധതി - ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

ഒ.ബി.സി. വിഭാഗത്തിലെ പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭം ആരംഭിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വായ്പാ പദ്ധതിക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 16ന് ആരംഭിക്കും. പരമാവധി 10 ലക്ഷം രൂപവരെ വായ്പ ലഭിക്കും. ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപ വരെയും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപ വരെയും വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും അതിനുമുകളില്‍ 10 ലക്ഷം രൂപവരെ ഏഴ് ശതമാനം പലിശ നിരക്കിലും വായ്പ ലഭിക്കും. തിരിച്ചടവ് കാലയളവ് 84 മാസം വരെയാണ്. അപേക്ഷകര്‍ സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ബിരുദ തലത്തിലുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ (എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.ടെക്, ബി.എച്ച്.എം.എസ് മുതലായവ) വിജയകരമായി പൂര്‍ത്തീകരിച്ചവരമായിരിക്കണം. പ്രായം 40 വയസ്സ് കവിയാന്‍ പാടില്ല. വായ്പാ തുകയുടെ 20 ശതമാനം പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. വായ്പാതുക അപേക്ഷകന്റെ അക്കൗണ്ടില്‍ വരവ് വയ്ക്കും. സംരംഭകന്‍ സബ്‌സിഡി കഴിച്ചുള്ള തുകയും അതിന്റെ പലിശയും മാത്രമാണ് തിരിച്ചടയ്‌ക്കേണ്ടി വരിക. പദ്ധതി പ്രയോജനപ്പെടുത്തി സ്റ്റാര്‍ട്ട്അപ്പ് സംരംഭം ആരംഭിക്കുന്നതിന് തത്പരരായ പ്രൊഫഷണലുകള്‍ ംംം.സയെരറര.രീാ എന്ന കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് വഴി ജനുവരി 25നകം രജിസ്റ്റര്‍ ചെയ്യണം.
date