Skip to main content

സ്വയം പ്രതിരോധ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

പോലീസ് വകുപ്പിലെ വനിത സെല്‍ പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ ത്രിവേണി കോളേജില്‍ ഏകദിന  സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. 168 കുട്ടികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. കാസര്‍കോട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.വിദ്യാനഗര്‍ ത്രിവേണി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.വി.ഗോപിനാഥന്‍ അധ്യക്ഷനായിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍ എം.വിജയന്‍ നമ്പ്യാര്‍ സ്വാഗതവും കെ.രവീന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു. അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍ മൊബൈല്‍ ഫോണിന്റെ ചതിക്കുഴികളെ കുറിച്ച് ക്ലാസെടുത്തു.വനിതാ സെല്ലിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ ജയശീ  ,സെയ്ദ ,വിജേഷ്, പ്രസീത എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.

date