Skip to main content

റോട്ട വൈറസ് പ്രതിരോധ ചികിത്സക്ക് തുടക്കമായി

പ്രതിരോധ ചികിത്സ മാസാചാരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ സംഘടിപ്പിച്ചു.  പ്രതിരോധ ചികിത്സയിലൂടെ തടയാന്‍ സാധിക്കുന്ന രോഗങ്ങള്‍ സമൂഹത്തില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ  നേതൃത്വത്തില്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി ശിശുരോഗ വിദഗ്ധന്‍ ഡോ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ റോട്ട വൈറസ് മൂലം കുട്ടികളിലുണ്ടാകുന്ന വയറിളക്കരോഗം തടയുന്നതിനുള്ള പ്രതിരോധ ചികിത്സയുടെ  ഉദ്ഘാടനവും  ഡോ. ചന്ദ്രശേഖരന്‍  നിര്‍വഹിച്ചു. ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് റോട്ട വൈറസ് പ്രതിരോധ വാക്‌സിന്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി നല്‍കും. ചടങ്ങില്‍ പി.പി. യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ,  ആര്‍.എം.ഒ.  ഡോ. റഹീം കപൂര്‍ എന്നിവര്‍ പ്രതിരോധ ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ചടങ്ങില്‍ ജില്ലാ മലേറിയ ഓഫീസര്‍  വി. ജി. അശോക് കുമാര്‍ , എസ്.വി.ഓ. തോമസ്, ഡി.പി.എ.എന്‍. ഇന്ദിര,ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ ഇബ്രാഹിം സ്വാഗതവും ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ജാഫര്‍ നന്ദിയും പറഞ്ഞു.
 

date