Skip to main content

സംഘാടക സമിതി രൂപീകരിച്ചു ഗ്ലോബല്‍ അലുംനി മീറ്റിന് ഒരുങ്ങി താനൂര്‍ ദേവധാര്‍

സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നായ താനൂര്‍ ദേവധാര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്ലോബല്‍ അലുംനി  മീറ്റിന് ഒരുങ്ങി. '  ബാക്ക് ടു ദേവധാര്‍ - 2020 'എന്ന് നാമകരണം ചെയ്ത  സംഗമം 2020 ഏപ്രില്‍ 11ന് നടത്താനാണ് തീരുമാനം. പരിപാടിയുടെ ഭാഗമായി ആറ് മാസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനക്കൊപ്പം, പി.ടി.എ, എസ്.എം.സി, ഹൈടെക് സ്റ്റിയറിങ് കമ്മിറ്റി, സ്‌കൂള്‍ ജാഗ്രത സമിതി, സ്റ്റാഫ് കൗണ്‍സില്‍ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത് 
പരിപാടിയുടെ വിജയത്തിനായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവിന്ദ്രനാഥ്, ഇ.ടി .മുഹമ്മദ് ബഷീര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളും വി.അബ്ദുറഹിമാന്‍ എം.എല്‍.എ ചെയര്‍മാനും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍.ഗണേശന്‍ ജനറല്‍ കണ്‍വീനറുമായി 501 അംഗ സ്വാഗത സംഘം രൂപികരിച്ചു. 
സ്വാഗത സംഘ രൂപികരണ യോഗത്തില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് സി.കെ.എം ബാപ്പു ഹാജി അധ്യക്ഷനായി. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ റസാഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം  വി.പി.സുലൈഖ, താനാളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.മല്ലിക, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം രാധ മാമ്പറ്റ, താനാളൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.അബ്ദു റസാഖ്, പാലാട്ട് ഹനീഫ, ഇ.അനോജ്, അനില്‍ തലപ്പള്ളി, ഒ.രാജന്‍,  ടി.എന്‍.ശിവശങ്കരന്‍, മുജീബ് താനാളൂര്‍, നാദിര്‍ഷ കടായിക്കല്‍, എന്‍.ഗണേശന്‍, കെ.നാരായണന്‍, എം.വിശ്വന്‍, പി.സതീശന്‍, ടി.പി.എം താഹിറ തുടങ്ങിയവര്‍ സംസാരിച്ചു.
 

date