Skip to main content

നാഷനല്‍ ട്രസ്റ്റ് ആക്ട് പരിശീലനം

നാഷനല്‍ ട്രസ്റ്റ് ആക്ട് ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാര്‍ഡിയന്‍ഷിപ്പ്, സ്വത്ത് രജിസ്‌ട്രേഷന്‍ തുടങ്ങിയ  വിഷയങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി നവംബര്‍ 25, 26 തീയതികളില്‍  വില്ലേജ് ഓഫീസര്‍, സബ് രജിസ്ട്രാര്‍മാര്‍ എന്നിവര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30 മുതല്‍ 4.30 വരെയാണ് പരിശീലനം. നവംബര്‍ 25ന് ഏറനാട്, കൊണ്ടോട്ടി, നിലമ്പൂര്‍, 26ന് പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി തുടങ്ങിയ താലൂക്കുകളിലെ  വില്ലേജ് ഓഫീസര്‍- സബ് രജിസ്ട്രാര്‍മാര്‍ക്കുമാണ് പരിശീലനം.
 

date