Skip to main content

ജില്ലാ പദ്ധതി വികസന സെമിനാര്‍ 18ന്

ജില്ലയുടെ സമഗ്ര വികസനത്തിന് വിവിധ മേഖലകളിലായി 23 ഉപസമിതികള്‍ തയ്യാറാക്കിയ വികസന പദ്ധതിക്ക് അന്തിമ രൂപം നല്‍കുന്നതിനുള്ള വികസന സെമിനാര്‍ ജനുവരി 18ന് രാവിലെ 10ന് കോട്ടക്കുന്ന് ഡി.റ്റി.പി.സി ഹാളില്‍ നടക്കും. സെമിനാര്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, വികേന്ദ്രീകൃതാസൂത്രണ വിഭാഗം മേധാവി, എസ്.ആര്‍.ജി അംഗങ്ങള്‍ തുടങ്ങിയവര്‍ പരിശോധിച്ച് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് അന്തിമ രൂപം നല്‍കുക.
date