Skip to main content

ദേശീയ യുവജന ദിനം ആചരിച്ചു

ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കലക്‌ട്രേറ്റ് പരിസരത്ത് സ്‌പോട്‌സ് കൗണ്‍സില്‍, നെഹ്‌റു യുവകേന്ദ്ര, എന്‍.എസ്.എസ്, എന്‍.സി.സി തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെപരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.ബി. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ ശരീഫ് പാലോളി അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് കോഡിനേറ്റര്‍ കെ.പി. നജ്മുദ്ദീന്‍, കെ.എസ്.വൈ.ഡബ്ല്യു.ബി ജില്ലാ പ്രോഗ്രാം ഓഫീസര്‍ രഞ്ജിത്ത് മാമ്പ്രത്ത്, നഗരസഭ കൗണ്‍സിലര്‍ സലീന ടീച്ചര്‍, ദേശീയ യൂത്ത് അവാര്‍ഡ് ജേതാവ് എന്‍. ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
date