Skip to main content

ഹൃദയാഘാതം: മുംബൈ മലയാളി മരിച്ചു

ശബരിമല ദര്‍ശനം കഴിഞ്ഞു ഡോളിയില്‍ പമ്പയിലേക്കു മടങ്ങവേ ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈ മലയാളിയായ തിലക് നഗര്‍ സ്റ്റേഷന്‍ ചെമ്പൂര്‍ ഹൗസില്‍  എം.വി. ബാലന്‍(76) മരിച്ചു. ഡോളിയില്‍ സഞ്ചരിച്ച ബാലനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരക്കൂട്ടം എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലും, അപ്പാച്ചിമേട് കാര്‍ഡിയാക് സെന്ററിലും പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു മരണം.  മല കയറുന്നതിനിടെ അസ്വസ്ഥത ഉണ്ടായ പ്രമേഹ ബാധിതനായ ബാലന്‍ ഡോളിയിലാണ് സന്നിധാനത്തേക്കു പോയത്. പമ്പയിലേക്കുള്ള യാത്രാ മധ്യേ മരക്കൂട്ടത്തിനടുത്തുള്ള എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ എട്ടിനു സമീപം വച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. എമര്‍ജന്‍സി മെഡിക്കല്‍ സെന്റിലെ ജീവനക്കാര്‍ അടിയന്തിര ചികിത്സ ലഭ്യമാക്കുകയും ഉടന്‍ തന്നെ അപ്പാച്ചിമേട് കാര്‍ഡിയോളജി സെന്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

date