Skip to main content

പ്രീ-വൈഗ നാളെ(22ന്); മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും

കാര്‍ഷിക വികസന -കര്‍ഷക ക്ഷേമ വകുപ്പ് തൃശൂരില്‍ സംഘടിപ്പിക്കുന്ന വൈഗ 2020 പരിപാടിക്കു മുന്നോടിയായുള്ള പ്രീ-വൈഗ 2019 നാളെ(നവംബര്‍ 22) കുമരകം ആറ്റാംമംഗലം സെന്‍റ് ജോണ്‍സ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാതല കാര്‍ഷിക ശില്‍പ്പശാല,  മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ പ്രദര്‍ശനം, മെത്രാന്‍ കായല്‍ പാടശേഖരത്തിലെ വിത ഉദ്ഘാടനം എന്നിവ ഇതിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
 

രാവിലെ 10.30ന്  കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. 

 അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി. കെ ആശ, അഡ്വ. മോന്‍സ് ജോസഫ്, ഡോ.എന്‍. ജയരാജ്, മാണി സി. കാപ്പന്‍, മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബീന ബിനു, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍ തുടങ്ങിയവര്‍ സംസാരിക്കും.
 

    പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബോസ് ജോസഫ് പദ്ധതി വിശദീകരിക്കും. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.പി. സലിമോന്‍ സ്വാഗതവും ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ഡോ. എന്‍.എസ്. ബിന്ദു നന്ദിയും പറയും. ജില്ലാതല അവാര്‍ഡു വിതരണം, കര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയവയും ചടങ്ങില്‍ നടക്കും.  
 

മൂല്യവര്‍ധനയുമായി ബന്ധപ്പെട്ട സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ ഉത്പന്നങ്ങളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് വൈഗ 2020 സംഘടിപ്പിക്കുന്നത്.

date