Skip to main content

വിമുക്തി തീവ്രയജ്ഞ പരിപാടി മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും

ലഹരിവര്‍ജ്ജന മിഷനായ വിമുക്തിയുടെ ഭാഗമായുള്ള എക്സൈസ് വകുപ്പിന്‍റെ തീവ്രയജ്ഞ പരിപാടിക്ക് നാളെ(നവംബര്‍ 22) കോട്ടയം ജില്ലയില്‍ തുടക്കം കുറിക്കും. 

നാളത്തെ കേരളം ലഹരിമുക്ത കേരളം എന്ന പേരില്‍ 90 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ കോട്ടയം എം.ടി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും.
 

രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ എംപിമാരായ ആന്‍റോ ആന്‍റണി, ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, എം.എല്‍.എമാരായ ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സുരേഷ് കുറുപ്പ്, സി.എഫ്. തോമസ്, പി.സി. ജോര്‍ജ്, മോന്‍സ് ജോസഫ്, എന്‍. ജയരാജ്, സി.കെ. ആശ, മാണി സി. കാപ്പന്‍,  ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, കോട്ടയം മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ഡോ. പി.ആര്‍ സോന, രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികള്‍, വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജി. രാധാകൃഷ്ണപിള്ള പദ്ധതി വിശദീകരിക്കും. വിമുക്തി ജില്ലാ മാനേജര്‍ എം.എം. നാസര്‍ ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കും.
 

ഉദ്ഘാടനച്ചടങ്ങിനുശേഷം ഇടുക്കി എക്സൈസ് ഡിവിഷനിലെ ജീവനക്കാര്‍ അവതരിപ്പിക്കുന്ന കാലിടറാതെ കാവലാളാകാം എന്ന ബോധവത്കരണ നാടകവും കോട്ടയം പോലീസ് നാര്‍ക്കോട്ടിക് സെല്ലിന്‍റെ കാഴ്ച്ചക്കൂത്ത് എന്ന നാടകവും നടക്കും. 

 

രാവിലെ പത്തിന് കളക്ടറേറ്റ് വളപ്പില്‍നിന്ന് ആരംഭിക്കുന്ന ബൈക്ക് റാലി ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഫ്ളാഗ് ഓഫ് ചെയ്യും.

date