Skip to main content

നിക്ഷേപ ഗ്യാരന്‍റി പത്രം വിതരണോദ്ഘാടനം 25ന്

 

കേരള സഹകരണ നിക്ഷേപ ഗ്യാരന്‍റി ഫണ്ട് ബോര്‍ഡില്‍ അംഗത്വമുളള കോട്ടയം, ഇടുക്കി ജില്ലകളിലെ  സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള നിക്ഷേപ ഗ്യാരന്‍റി പത്രം വിതരണം നവംബര്‍ 25  ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 

കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങില്‍ ബോര്‍ഡ് പ്രസിഡന്‍റ് പി. ഹരീന്ദ്രന്‍ അധ്യക്ഷത വഹിക്കും. സഹകരണസംഘം  രജിസ്ട്രാര്‍ ഡോ. പി. കെ. ജയശ്രീ,  സഹകരണ നിക്ഷേപ ഗ്യാരന്‍റി ഫണ്ട് ബോര്‍ഡ സെക്രട്ടറി സി.ഐ. ജോബ്, സഹകരണസംഘം ജോയിന്‍റ് രജിസ്ട്രാര്‍മാരായ വി. പ്രസന്നകുമാര്‍ (കോട്ടയം), എസ്. ഷര്‍ളി(ഇടുക്കി), സഹകരണ ഓഡിറ്റ് ജോയിന്‍റ് ഡയറക്ടര്‍മാരായ എന്‍. പ്രദീപ്കുമാര്‍ (കോട്ടയം), കെ.എസ്. കുഞ്ഞുമുഹമ്മദ് (ഇടുക്കി), കെ.സി. സതീഷ് ചന്ദ്രബോസ്, കെ. ദീപക് എന്നിവര്‍ സംസാരിക്കും. 

 

ബോര്‍ഡ്     ട്രഷറര്‍ സി.ഐ ജോബ് സ്വാഗതവും  മാനേജര്‍ കെ.എസ്.അരുണ്‍ നന്ദിയും പറയും. 

date