Skip to main content

കുട്ടികളുടെ സുരക്ഷ സമൂഹത്തിന്‍റെ ഉത്തരവാദിത്വം-ജില്ലാ കളക്ടര്‍

കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണെന്ന്  ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു. അന്താരാഷ്ട്ര ബാലാവകാശ ദിനാചരണത്തിന്‍റെ ഭാഗമായി  ചൈല്‍ഡ് ലൈനിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സുരക്ഷിത ബാല്യം കൂട്ടയോട്ടം മഡോണ കോളേജില്‍ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
 

കുഞ്ഞുങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
 

ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ടിറ്റി ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ചൈല്‍ഡ് ലൈന്‍ കേരള സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ നിരീഷ് ആന്‍റണി, കോട്ടയം നോഡല്‍ ഡയറക്ടര്‍ ഡോ. ഐപ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പോലീസ്, ലീഗല്‍ സര്‍വീസ് അതോറിറ്റി, തൊഴില്‍ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കൂട്ടയോട്ടം തിരുനക്കര മൈതാനത്ത് സമാപിച്ചു.

 

തുടര്‍ന്നു നടന്ന ചടങ്ങില്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡെപ്യൂട്ടി സൂപ്രണ്ട് വിനോദ് പിള്ള, ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ അഡ്വ. ഷീജ എസ്. രാജു, ജില്ലാ ലേബര്‍ ഓഫീസര്‍ പി.ജി. വിനോദ്കുമാര്‍, ഫാ. ഡെന്നീസ് കണ്ണമാലില്‍, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ മൈക്കിള്‍, മാത്യു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
 

കോട്ടയം നഗരത്തിലെയും സമീപ മേഖലകളിലെയും വിവിധ കോളേജുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.  

date