Skip to main content

ബാലാവകാശ ദിനം ആചരിച്ചു

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ബാലാവകാശ       ദിനം ആചരിച്ചു. ഐ.എം.എ ഹാളില്‍ നടന്ന പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കായി കലാമത്സരങ്ങളും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.
 

സബ് ജഡ്ജ് ടിറ്റി ജോര്‍ജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. 

 ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷീജ എസ്.രാജു അധ്യക്ഷത വഹിച്ചു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം സിന്ധു മാത്യു, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി.എന്‍. ശ്രീദേവി, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ കെ.വി. ആശാമോള്‍, കെ. ടിന്‍റു ടോംസ് എന്നിവര്‍ സംസാരിച്ചു.

date