Skip to main content

കള്ളുഷാപ്പു വില്പന

കോട്ടയം എക്സൈസ് ഡിവിഷനില്‍ ഉള്‍പ്പെടുന്ന പാലാ റേഞ്ചിലെ നാല്, അഞ്ച്, വൈക്കം റേഞ്ചിലെ അഞ്ച്, കടുത്തുരുത്തി റേഞ്ചിലെ അഞ്ച്, എട്ട്, കോട്ടയം റേഞ്ചിലെ ഒന്ന്, കുറവിലങ്ങാട് റേഞ്ചിലെ 13 എന്നീ ഗ്രൂപ്പുകളില്‍പ്പെട്ട കള്ളു ഷാപ്പുകളുടെ പരസ്യവില്പന നവംബര്‍ 26ന് രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍      നടത്തും. 

നടപടികള്‍ക്ക് ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 10നകം പ്രവേശന ഫീസ് അടച്ച് രസീത് കൈപ്പറ്റണം. വിശദവിവരങ്ങള്‍ എക്സൈസ് ഓഫീസുകളില്‍ ലഭിക്കും.

date