Skip to main content

പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാന്‍ മിഷന്‍ ഗ്രീന്‍ ശബരിമല; പ്രചാരണവുമായി ജില്ലാ ഭരണകൂടവും ശുചിത്വമിഷനും

ശബരിമലയും പരിസര പ്രദേശങ്ങളും പ്ലാസ്റ്റിക് മുക്തമാക്കുന്നതിനും മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന  മിഷന്‍ ഗ്രീന്‍ ശബരിമലയ്ക്കായി വിവിധ പ്രചാരണ പദ്ധതികള്‍ ഒരുക്കി ശുചിത്വമിഷന്‍. മുന്‍ വര്‍ഷങ്ങളിലും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ വിവിധ പരിപാടികള്‍ നടത്തിയിരുന്നു. ഈ തീര്‍ഥാടന കാലയളവിലും ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനും പമ്പാ നദിയെ മാലിന്യ മുക്തമാക്കുന്നതിനും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ദേവസ്വംബോര്‍ഡ്, വനംവകുപ്പ്, കുടുംബശ്രീ മിഷന്‍, പോലീസ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നീ വകുപ്പുകള്‍ മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
 

date