Skip to main content

ശബരിമല തീര്‍ഥാടനം: നിലയ്ക്കലില്‍ കാട്ടുമൃഗങ്ങളില്‍ നിന്നും  രക്ഷനേടാന്‍ സോളാര്‍ വൈദ്യുതിവേലി 

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ ഡ്യൂട്ടിക്കെത്തുന്ന കെ.എസ്.ആര്‍.ടി.സി, പോലീസ് ജീവനക്കാരുടെ താത്കാലിക താമസസൗകര്യം ഒരുക്കിയിടത്ത് കാട്ടാന, കാട്ടുപന്നി എന്നിവയുടെ ആക്രമണം പതിവായ സാഹചര്യത്തില്‍ സോളാര്‍ വൈദ്യുത വേലി(സോളാര്‍ ഫെന്‍സിംഗ്) സ്ഥാപിച്ചു. 

ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഹൈ ഡി.സി വോള്‍ട്ടേജുള്ള സോളാര്‍ വൈദ്യുത വേലിയാണു പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം സ്ഥാപിച്ചിരിക്കുന്നതെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ മാത്യു ജോണ്‍ പറഞ്ഞു. മൂന്നു ലക്ഷം രൂപയാണ് ഇതിന്റെ ചെലവ്. ഈ വൈദ്യുത വേലിക്ക് കാട്ടുമൃഗങ്ങളെ ആ പ്രദേശത്തേക്കു കടക്കാന്‍ കഴിയാത്ത രീതിയില്‍ തടയാനാകും. മാത്രമല്ല കാട്ടുമൃഗങ്ങള്‍ക്കു വൈദ്യുതി വേലികൊണ്ട്  അപകടമുണ്ടാകുകയുമില്ലെന്നും അദ്ദേഹം  പറഞ്ഞു. 

 

 

 

date