Skip to main content

പറക്കോട് ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ  സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം ഇന്ന്(22) മന്ത്രി കെ.രാജു നിര്‍വഹിക്കും

പത്തനംതിട്ട ജില്ലയിലെ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്ന ആദ്യത്തെ ബ്ലോക്ക് പഞ്ചായത്തായി പറക്കോട് ബ്ലോക്ക് പഞ്ചായത്തിനെ വനംവകുപ്പ് മന്ത്രി കെ.രാജു ഇന്ന്(22) പ്രഖ്യാപിപ്പിക്കും. രാവിലെ 11 ന്  ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങിലാണ് മന്ത്രി കെ.രാജു ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം നടത്തുന്നത്.  ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പൗരാവകാശ രേഖയുടെ  പ്രകാശനം കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ നിര്‍വഹിക്കും.

പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും പൊതു ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെ സമയ ക്ലിപ്തതയും റിക്കാര്‍ഡ് സൂക്ഷിപ്പിന്റെ നിലവാരവും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഐ.എസ്.ഒ 9001-2015 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.

ഗ്രാമവികസന കമ്മീഷണര്‍ എന്‍.പത്മകുമാര്‍, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഷൈനി ബോബി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

 

date