Skip to main content

നിലയ്ക്കലിലെ പാര്‍ക്കിംഗ്: അമിത ഫീസ് ഈടാക്കിയത്  സ്‌ക്വാഡ് കൈയ്യോടെ പിടികൂടി 

അമിത ഫീസ് ഈടാക്കിയാല്‍ 9446522061, 04735 205320 വിളിക്കാം

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് അമിത നിരക്ക് ഈടാക്കിയ നടത്തിപ്പുകാരില്‍ നിന്ന് ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് പണം തിരികെ വാങ്ങി തീര്‍ഥാകര്‍ക്ക്  നല്‍കി.  നിലയ്ക്കലില്‍ പാര്‍ക്കിംഗ് ഫീസായി ബസിന് 100 രൂപ, മിനി ബസ് 75 രൂപ, നാലുചക്ര വാഹനങ്ങള്‍(5 പാസഞ്ചര്‍ സീറ്റ് മുതല്‍ 14 വരെ) 50 രൂപ, മിനി കാര്‍(നാല് പാസഞ്ചര്‍ സീറ്റ് വരെ) 30 രൂപ, മുചക്ര വാഹനം 15 രൂപ എന്നിങ്ങനെയാണ്  പാര്‍ക്കിംഗിന് നിശ്ചയിച്ചിരിക്കുന്ന ഫീസ്. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗഡില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ്  സൗജന്യമാണ്.

നിലയ്ക്കല്‍ ഡ്യൂട്ടി മജിസ്ട്രേറ്റ് ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കൂടുതല്‍ തുക ഈടാക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് പാര്‍ക്കിംഗ് നടത്തിപ്പുകാരില്‍ നിന്ന് തുക തിരികെ വാങ്ങി തീര്‍ഥാടകര്‍ക്ക് നല്‍കി.  പാര്‍ക്കിംഗ് നിരക്ക് അമിതമായി ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് 24 മണിക്കൂറും  പരിശോധന നടത്തുന്നുണ്ട്. പാര്‍ക്കിംഗ് ഫീസായി നിശ്ചയിച്ച തുകയില്‍നിന്ന് അമിതമായി തുക ഈടാക്കുന്നതായി ശ്രദ്ധയിപ്പെട്ടാല്‍ തീര്‍ഥാടകര്‍ക്ക് ഡ്യൂട്ടി മജിസ്ട്രേറ്റ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍പെക്ടര്‍ എന്നിവരോട് പരാതിപ്പെടാം. അമിത ഫീസ് ഈടാക്കിയാല്‍ 9446522061, 04735 205320 ഈ നമ്പറുകളില്‍ വിളിക്കാം. 

.

date