Skip to main content

ടെലിവിഷന്‍ ജേര്‍ണലിസം: കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കേരളാ സര്‍ക്കാരിന്റെ പൊതുമേഖലാ  സ്ഥാപനമായ   കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം  കോഴ്‌സിന്റെ  2019-2020 ബാച്ചിലേക്ക്  അപേക്ഷകള്‍ ക്ഷണിച്ചു.   ഏതെങ്കിലും  വിഷയത്തില്‍  ബിരുദം നേടിയ  യുവതീ യുവാക്കള്‍ക്ക്   അപേക്ഷിക്കാം.  അവസാന വര്‍ഷ  ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  പ്രായപരിധി  30 വയസ്.  മാധ്യമ സ്ഥാപനങ്ങളില്‍  പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠന സമയത്ത്  നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം  എന്നിവയിലും പരിശീലനം  ലഭിക്കും.  വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി  തിരുവനന്തപുരം കെല്‍ട്രോണ്‍ നോള്ജ് സെന്ററില്‍ നേരിട്ടെത്തി  അപേക്ഷ സമര്‍പ്പിക്കാം.  സഴെ.സലഹൃേീി.ശി എന്ന വെബ് സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും.  വിശദ വിവരങ്ങള്‍ക്ക്  ബന്ധപ്പെടേണ്ട നമ്പര്‍ : 8137969292.

 

date