Skip to main content

ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

 

    പകല്‍ക്കുറി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം വി. ജോയി എം.എല്‍.എ നിര്‍വഹിച്ചു.  എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ഓഡിറ്റോയം നിര്‍മിച്ചത്. കുട്ടികള്‍ നിര്‍മിച്ച 'നാളേയ്ക്കായി' എന്ന ഹ്രസ്വചിത്രത്തിന്റെ സി.ഡിയും അദ്ദേഹം പ്രകാശനം ചെയ്തു. പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂര്‍ ഉണ്ണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് മുഖ്യ പ്രഭാഷണം നടത്തി.

    പള്ളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഹസീന, കിളിമാനൂര്‍ ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ റ്റി. ബേബി സുധ, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബുത്താലിബ്, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. നാസര്‍ഖാന്‍, വാര്‍ഡ് മെമ്പര്‍ പ്രസന്ന ദേവരാജന്‍, പ്രിന്‍സിപ്പല്‍ റ്റി. ഷാജി, പി.ടി.എ പ്രസിഡന്റ് വി. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1253/2019)

 

date