Skip to main content

സ്നേഹിത കോളിംഗ് ബെല്‍ പദ്ധതിക്ക് തുടക്കമായി

 

    ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക് സാമൂഹിക- മാനസിക പിന്തുണ നല്‍കുന്ന സ്നേഹിത കോളിംഗ് ബെല്‍ പദ്ധതിക്ക് ആറ്റിങ്ങല്‍ നഗരസഭയില്‍ തുടക്കമായി. നഗരസഭ പരിധിയിലുള്ള ഇത്തരക്കാരെ കണ്ടെത്തി അവശ്യ സഹായങ്ങള്‍ എത്തിച്ചു നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുടംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിവിധ വീടുകള്‍ നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ റീജ എന്നിവര്‍ നേരിട്ടു സന്ദര്‍ശിച്ചു. ഒറ്റപ്പെട്ടു കഴിയുന്നവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് സൗജന്യമായി മെഡിക്കല്‍ ചെക്കപ്പ് നടത്തുകയും ചെയ്തു.

ഒറ്റപ്പെട്ടു താമസിക്കുന്നവര്‍ക്ക് അവശ്യ ഘട്ടങ്ങളില്‍ അടുത്ത വീടുമായി ബന്ധപ്പെടുന്നതിനായി കോളിംഗ് ബെല്‍ ഉടന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി പുരോഗമിക്കുന്നുണ്ട്. 14 പേരെയാണ് നിലവില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
(പി.ആര്‍.പി. 1254/2019)

 

date