Skip to main content

ഭവനസന്ദര്‍ശനം നടത്തി

 

    കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സ്നേഹിതാ കോളിങ് ബെല്‍ വാരാചരണം പഞ്ചായത്ത് തല ഉദ്ഘാടനത്തിന്റെ  ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസ്സിന്റെയും നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം നടത്തി. ഒറ്റപ്പെട്ടുകഴിയുന്നവര്‍ക്ക് ആവശ്യമായ സാമൂഹിക-മാനസിക പിന്തുണ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍സി ജയചന്ദ്രന്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡന്‍സ്റ്റണ്‍ സി.സാബു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി.സുധാര്‍ങജനന്‍, വാര്‍ഡ് മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിന്‍ ബോസ്, കുടുംബശ്രീ സി.ഡി.എസ്.ചെയര്‍പേഴ്സണ്‍ ഉഷ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
(പി.ആര്‍.പി. 1255/2019)

 

date