Skip to main content

ജൈവമത്സ്യകൃഷി വിളവെടുപ്പ് നടന്നു

 

    ആനാട് ഗ്രാമപഞ്ചായത്തിലെ ജൈവ മത്സ്യകൃഷി വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നിര്‍വഹിച്ചു. ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പും പഞ്ചായത്തും സംയുക്തമായി നടപ്പാക്കിയ പദ്ധതിയാണിത്. ആസാം വാള, തിലോപ്പിയ എന്നീ മത്സ്യയിനങ്ങളെയാണ് ഇവിടെ കൃഷിചെയ്തത്. മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷി ഭവന്റെ സഹായത്തോടെ 'പുരയിടസമൃദ്ധിയ്ക്കായി മത്സ്യകൃഷി' എന്ന പദ്ധതിക്ക് ഉടന്‍ രൂപം നല്‍കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് പറഞ്ഞു.

വഞ്ചുവം വാര്‍ഡ് മെമ്പര്‍ പാണയം നിസാര്‍, കൃഷി ഓഫീസര്‍ എസ്.ജയകുമാര്‍, തേവന്‍പാറ ക്രിസ്തു കിരണ്‍ സ്‌കൂളിലെ കുട്ടികള്‍ എന്നിവര്‍ വിളവെടുപ്പില്‍ പങ്കാളികളായി.
(പി.ആര്‍.പി. 1256/2019)

 

date