രജിസ്ട്രേഷന് തീയതി നീട്ടി
മണ്‍പാത്ര നിര്‍മ്മാണ വിപണന യൂണിറ്റുകളുടെ രജിസ്ട്രേഷന് തീയതി ഡിസംബര്‍ 15 വരെ നീട്ടി. തൊഴില്‍ നൈപുണ്യ പരിശീലനം, ഉല്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം, ആധുനികവല്‍ക്കരണം, വിപണന സാധ്യതകളുടെ പരിപോഷണം എന്നിവയാണ് രജിസ്ട്രേഷന്റെ ലക്ഷ്യം. സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ
വികസന കോര്പ്പറേഷന് നടപ്പിലാക്കാനുദ്ദേശിക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലനം, അടിസ്ഥാന സൗകര്യ വികസനം, വിവിധ സ്രോതസുകളില്‍ നിന്നുള്ള ധനസഹായവും സാങ്കേതിക സഹായവും പ്രയോജനപ്പെടുത്തിയുള്ള യന്ത്രവല്‍ക്കരണം / പുത്തന്‍ വിപണന സംവിധാനങ്ങള്‍ എന്നിവ ഒരുക്കുന്നതിനാണ് രജിസ്ട്രേഷന് നടത്തുന്നത്. നിലവില്‍ നിര്‍മ്മാണ വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകള്‍ക്കും പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും സഹകരണ / ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാഫോറം www.keralapottery.org എന്ന കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ 15നകം മാനേജിംഗ് ഡയറക്ടര്‍ കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്പ്പറേഷന്, രണ്ടണ്ാംനില, അയ്യങ്കാളിഭവന്‍, കവടിയാര്‍ പി.ഒ, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-695003 എന്ന മേല്‍വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2727010, 9947038770
- Log in to post comments