Skip to main content

'കോടതികളിലെ കേസുകള്‍ പരിഗണിക്കുന്നതിന് വനിത കമ്മീഷന് പരിമിതികളുണ്ട്'

വനിതാ കമ്മീഷന് പരിഹരിക്കാന്‍ കഴിയുന്ന വിവിധങ്ങളായ കേസുകള്‍ നിലവില്‍ കോടതികളുടെ പരിഗണനയിലുണ്ടെന്ന് വനിത കമ്മീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, ഇ.എം രാധ എന്നിവര്‍ പറഞ്ഞു. എന്നാല്‍ ഇത്തരം കേസുകള്‍ കോടതികളില്‍ നിലനില്‍ക്കുന്നതിനാല്‍ വനിത കമ്മീഷന് പരിഗണിക്കുന്നതിന് പരിമിതിയുണ്ട്. കമ്മീഷനിലെത്തുന്ന പല കേസുകളും കോടതിയുടെ പരിഗണനയിലിരിക്കുന്നതാണ്. നിയമപരമായി ജനങ്ങള്‍ക്ക് അറിവില്ലാത്തതുകൊണ്ടാകാം ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും കോടതികളിലേക്ക് പോകുന്നത്. കുടുംബ പ്രശ്‌നങ്ങള്‍ പോലെയുള്ള പരാതികള്‍ ആദ്യംതന്നെ കമ്മീഷന് നേരിട്ടു തന്നാല്‍ രമ്യമായി പരിഹരിക്കാന്‍ കഴിയും. എന്നാല്‍ പലരും ആദ്യം കോടതിയില്‍ കേസ് നല്‍കിയതിന് ശേഷമാണ് കമ്മീഷനില്‍ പരാതിയുമായെത്തുന്നത്.
date