Skip to main content

കുട്ടനാട് പരിസ്ഥിതി സെമിനാറും പുസ്തക പ്രകാശനവും 19ന്

ആലപ്പുഴ: സാഹിത്യ പ്രവർത്തക സഹകരണ സംഘവും ആലപ്പുഴ പ്രസ് ക്ലബും കുട്ടനാട് പൈതൃക കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന പരിസ്ഥിതി സെമിനാറും പുസ്തക പ്രകാശനവും ജനുവരി 19ന് ചടയംമുറി ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കുട്ടനാടിന്റെ പരിസ്ഥിതി തകർച്ചയും കാൻസറും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കാൻസർ രോഗ ചികിത്സകൻ ഡോ. വി.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്യും. ഫാ. തോമസ് പീലിയാനിക്കൽ, അഡ്വ. അനിൽ ബോസ്, ബി. സ്മിത, ഡോ. എസ്. അനിൽകുമാർ എന്നിവർ പങ്കെടുക്കും. വൈകിട്ട് നാലിന് കേരള മീഡിയ അക്കാദമി ജനറൽ കൗൺസിൽ അംഗവും മാധ്യമപ്രവർത്തകനുമായ ചെറുകര സണ്ണി ലൂക്കോസ് രചിച്ച് എസ്.പി.സി.എസ്. പുറത്തിറക്കുന്ന 'അതിജീവനത്തിനായ് കേഴുന്ന കുട്ടനാട്' എന്ന പുസ്തകം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പ്രകാശനം ചെയ്യും. യോഗത്തിൽ അധ്യക്ഷത വഹിക്കുന്ന കൊടിക്കുന്നിൽ സുരേഷ് എം.പി. പുസ്തകം ഏറ്റുവാങ്ങും. പ്രൊഫ. നെടുമുടി ഹരികുമാർ പുസ്തകം പരിചയപ്പെടുത്തും. എസ്.പി.സി.എസ്. പബ്ലിക്കേഷൻ കമ്മിറ്റി ചെയർമാൻ ബി. ശശികുമാർ, കേരള ശബ്ദം അസോസിയേറ്റ് എഡിറ്റർ ആർ. പവിത്രൻ, പ്രസ് ക്ലബ് പ്രസിഡന്റ് വി.എസ്. ഉമേഷ്, സെക്രട്ടറി ജി. ഹരികൃഷ്ണൻ എന്നിവർ പങ്കെടുക്കും. (പി.എൻ.എ. 103/2018)
date