Skip to main content

അക്വാപോണിക്‌സ്; അപേക്ഷ ക്ഷണിച്ചു

നീല വിപ്ലവം പദ്ധതി പ്രകാരം റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (അക്വാപോണിക്‌സ്) ചെയ്യുന്നതിന് താല്‍പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന ഉല്‍പാദനം പ്രതീക്ഷിക്കുന്ന യൂണിറ്റിന് മാനദണ്ഡ പ്രകാരമുള്ള ചെലവിന്റെ 40 ശതമാനം തുക സബ്‌സിഡിയായി ലഭിക്കും. അപേക്ഷകള്‍ കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭ്യമാണ്. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകന് ആവശ്യത്തിന് ജലം ലഭിക്കുന്ന അഞ്ച് സെന്റ് സ്ഥലം സ്വന്തമായി ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, നികുതി അടച്ചതിന്റെ രശീതി എന്നിവയുടെ പകര്‍പ്പ് സമര്‍പ്പിക്കണം. അപേക്ഷകള്‍ ഈ മാസം 24 നകം ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കണം.ഫോണ്‍ 9747558835, 9744033727, 9495953323.
date